മൈക്രോഫിനാന്‍സ് കേസ്;വെള്ളാപ്പള്ളി നടേശന്റെ ഹർജി തള്ളി!

കൊച്ചി:മൈക്രോഫിനാന്‍സ് കേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ള വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ഹർജി തള്ളിയ കോടതി കേസിൽ വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് ഉത്തരവിട്ടു. മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു വിഎസ് അച്യുതാനനന്ദനാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നു കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വെള്ളാപ്പള്ളിക്കും കൂട്ടർക്കുമെതിരെ വിജിലൻസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്. തന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കോടതി വിധിയെന്ന് വിഎസ് അച്യുതാനന്ദൻ പ്രതികരിച്ചു.

Be the first to comment on "മൈക്രോഫിനാന്‍സ് കേസ്;വെള്ളാപ്പള്ളി നടേശന്റെ ഹർജി തള്ളി!"

Leave a comment

Your email address will not be published.


*