രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച്‌ഐവി ബാധിച്ചു;ഒൻപതു വയസ്സുകാരി മരിച്ചു!

തിരുവനന്തപുരം ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച്‌ഐവി ബാധിച്ചെന്നു സംശയിക്കുന്ന ഒൻപതു വയസ്സുകാരി മരിച്ചു. ന്യുമോണിയ ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു പെൺകുട്ടി. ലുകീമിയയെ തുടർന്നാണ് പെൺകുട്ടി റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്ന് രക്തം സ്വീകരിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ചെന്നൈയിൽ അയച്ചു കുട്ടിയുടെ രക്തം പരിശോധിച്ചിരുന്നു.ഈ പരിശോധനയിൽ കുട്ടിക്ക് എച്ച്‌ഐവി ഇല്ലെന്നാണ് കണ്ടെത്തിയത്.എന്നാല്‍ ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്നുള്ള പരിശോധന റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല.

Be the first to comment on "രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച്‌ഐവി ബാധിച്ചു;ഒൻപതു വയസ്സുകാരി മരിച്ചു!"

Leave a comment

Your email address will not be published.


*