ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കേസ്;സര്‍ക്കാരിന് തിരിച്ചടി!

കൊച്ചി:ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്. ഹാരിസണ്‍ കമ്ബനിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ നിറുത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. 38,000 ഏക്കര്‍ തോട്ടഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശിച്ചുള്ള രാജമാണിക്യം കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി റദ്ദാക്കി.

സര്‍ക്കാര്‍ റോബിന്‍ ഹുഡിനെ പോലെ പെരുമാറരുതെന്നും പൗരന്മാര്‍ക്കുള്ളതു പോലുള്ള അവകാശം കമ്പനികള്‍ക്കുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി റദ്ദാക്കിയത്. ഹാരിസൺ കമ്പനിക്കനുകൂലമായ വിധിക്കു പിന്നാലെ സർക്കാരിന് രൂക്ഷ വിമര്ശനമാണ് ഉയരുന്നത്.

Be the first to comment on "ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കേസ്;സര്‍ക്കാരിന് തിരിച്ചടി!"

Leave a comment

Your email address will not be published.


*