എട്ടുവയസുകാരി ആസിഫയുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നു!

കാശ്മീരിൽ എട്ടുവയസുകാരി ആസിഫ എന്ന പെൺകുട്ടി ക്ഷേത്രത്തിനകത്ത് കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു.ജമ്മുവില്‍ കത്വായിലെ രസന ഗ്രാമത്തില്‍ ബ്രാഹ്‌മണര്‍ താമസിക്കുന്ന പ്രദേശത്ത് താമസിച്ചിരുന്ന ആസിഫ എന്ന കുട്ടിയെ ജനുവരി പത്തിന് തട്ടികൊണ്ടുപോയത്. പിന്നീട് ജനുവരി പതിനേഴിന് കുട്ടിയുടെ മൃതദേഹം സമീപത്തുള്ള വനത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.

ആസിഫയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ക്രൂരമായ ബലാത്സംഗത്തിനും കൊടിയ പീഡനങ്ങൾക്കും ഒടുവിലാണ് കൊലപാതകം നടന്നതെന്ന് തെളിഞ്ഞു. ബ്രാഹ്മണർ തിങ്ങി പാർക്കുന്ന സ്ഥലത്ത് താമസിക്കുന്ന ആട്ടിടയരായ മുസ്ലിം ഗോത്രവർഗക്കാരെ ഓടിക്കുന്നതിനായാണ് കുട്ടിയെ മൃഗീയ പീഡനങ്ങൾക്കിരയാക്കി കൊന്നതെന്ന് കണ്ടെത്തിയിരുന്നു. അച്ഛനും മകനും മരുമകനും പോലീസുകാരനും അടക്കമുള്ള ആറോളം പ്രതികളാണ് ഈ ക്രൂരകൃത്യം ചെയ്തത്.

മയക്കുമരുന്ന് നൽകിയ ശേഷം സമീപത്തുള്ള ക്ഷേത്രത്തിനകത്ത് വെച്ചാണ് കുട്ടിയെ ഇവർ മാനഭംഗപ്പെടുത്തുന്നത്. തുടർന്ന് കൊലപാതകത്തിന് മുൻപുവരെ ഈ ക്രൂരകൃത്യം തുടർന്നു. അതിനു ശേഷം കുട്ടിയെ കല്ലുകൊണ്ട് തലയടിച്ചു കൊലപ്പെടുത്തുകയായിരുന്നു.കേസില്‍ കാശ്മീരിലെ പോലീസ് ഉദഗ്യോഗസ്ഥനായ ദീപക് കുജാറിയ അറസ്റ്റിലായി. മനുഷ്യരെന്ന നിലയില്‍ നാം പരാജയപ്പെട്ടുവെന്നും പെണ്‍കുട്ടിക്ക്​ നീതി ലഭ്യമാക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ട്വീറ്റ്​ ചെയ്​തു.

Be the first to comment on "എട്ടുവയസുകാരി ആസിഫയുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നു!"

Leave a comment

Your email address will not be published.


*