ചികിത്സയിലിരിക്കെ വനിതാ ഡോക്ടര്‍ മരിച്ച സംഭവ൦;സര്‍ക്കാര്‍ ആര്‍സിസിയോട് വിശദീകരണം തേടി!

ആര്‍സിസിയിൽ ചികിത്സയിലിരിക്കെ വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ സർക്കാർ ആര്‍സിസിയോട് വിശദീകരണം തേടി. ഡോ.മേരി റെജി മരിച്ചത് ആർസിസിയിലെ ചികിത്സ പിഴവിനെ തുടർന്നാണെന്നു ഭർത്താവ് ഡോ.റെജി സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചിരുന്നു.

ഡോ മേരിയെ ചികിൽസിച്ചിരുന്ന ഡോക്ടർമാരുടെ പേരുകൾ സഹിതമായിരുന്നു ഡോ റെജിയുടെ ആരോപണം. സംഭവത്തില്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആര്‍സിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Be the first to comment on "ചികിത്സയിലിരിക്കെ വനിതാ ഡോക്ടര്‍ മരിച്ച സംഭവ൦;സര്‍ക്കാര്‍ ആര്‍സിസിയോട് വിശദീകരണം തേടി!"

Leave a comment

Your email address will not be published.


*