വരാപ്പുഴ കസ്റ്റഡി മരണം;സിഐ അടക്കമുള്ള നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍!

വരാപ്പുഴ:ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ വരാപ്പുഴ സിഐയും എസ്‌ഐയും ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക്ക്, ഗ്രേഡ് എസ്‌ഐ സുധീര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഐജി ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കളമശ്ശേരി എ ആര്‍ ക്യാമ്പിലെ മൂന്ന് പോലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂര്‍ സിഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും,പ്രതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സിഐ പരാജയപ്പെട്ടെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത കളമശേരി എആര്‍ ക്യാമ്ബിലെ നാലു പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;സിഐ അടക്കമുള്ള നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍!"

Leave a comment

Your email address will not be published.


*