അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാര൦ പ്രഖ്യാപിച്ചു;മികച്ച നടി ശ്രീദേവി;മലയാള സിനിമയ്ക്ക് നിരവധി അവാർഡുകൾ!

ന്യൂഡൽഹി:അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് നിരവധി അവാർഡുകൾ. മികച്ച സംവിധായകനുള്ള അവാർഡ് ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് സ്വന്തമാക്കിമികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് തോണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ സ്വന്തമാക്കി.

മികച്ച നടിയായി ശ്രീദേവിയെ തിരഞ്ഞെടുത്തു. മാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.ഇത് ശ്രീദേവിക്കുള്ള മരണാന്തര ബഹുമതിയായി.

ആളൊരുക്കം എന്ന ചിത്രത്തിൽ അഭിനയത്തിന് ഇന്ദ്രൻസിനു പ്രത്യേക പരാമര്ശമുണ്ടായി. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കമാണെന്ന് ജൂറി വീക്ഷിച്ചു.കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത ആദിവാസി ഗോത്രമായ പണിയ സമുദായത്തെ കുറിച്ചുള്ള ചിത്രമായ സ്ലവ് ജെനസിസിന് ലഭിച്ചു. കെ.ജെ യേശുദാസിനെ മികച്ച ഗായകനായും തിരഞ്ഞെടുത്തു.

മറ്റ് അവാർഡുകൾ:

മികച്ച നടി ശ്രീദേവി- മോം
മികച്ച സഹനടി- ദിവ്യ ദത്ത (ഹിരാത)
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം
മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി
മികച്ച നിരൂപകന്‍- ഗിരിര്‍ ഝാ
പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി)
പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം

മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തന്‍)
മികച്ച ബംഗാളി ഫിലിം- മയൂരക്ഷി
മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍
മികച്ച തമിഴ് ചിത്രം- ടു ലെറ്റ്
മികച്ച തെലുഗ് ചിത്രം- ഗസ്സി അറ്റാക്ക്
മികച്ച കൊറിയോഗ്രഫി- ഗണേശ് ആചാര്യ
മികച്ച എഫക്‌ട്സ്- ബാഹുബലി 2

മികച്ച സംഗീത സംവിധായകന്‍- എ.ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)
മികച്ച ഗാനരചയിതാവ്- ജയന്‍ പ്രദാന്‍
മികച്ച പശ്ചാത്തലസംഗീതം- എ.ആര്‍ റഹ്മാന്‍ (മോം)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജ് (ടേക്ക് ഓഫ്)
എഡിറ്റിങ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം)
മികച്ച ക്യാമറാമാന്‍- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം)
മികച്ച ഗായിക- സാക്ഷ ത്രിപതി
മികച്ച ഗായകന്‍- കെ.ജെ യേശുദാസ് (പോയ് മറഞ്ഞ കാലം)

Be the first to comment on "അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാര൦ പ്രഖ്യാപിച്ചു;മികച്ച നടി ശ്രീദേവി;മലയാള സിനിമയ്ക്ക് നിരവധി അവാർഡുകൾ!"

Leave a comment

Your email address will not be published.


*