തലസ്ഥാനത്ത് ബിജെപി നേതാവിന് വെട്ടേറ്റു!

തിരുവനന്തപുരം:നഗരമധ്യത്തിൽ വെച്ച് ബിജെപി നേതാവും മേലാംകോട് വാര്‍ഡ് കൗണ്‍സിലറുമായ പാപ്പനംകോട് സജിക്കു വെട്ടേറ്റു. കരമന ഭാഗത്തു കൂടി ബൈക്കിൽ സഞ്ചരിക്കവേ മറ്റു ബൈക്കുകളിലായി എത്തിയ അക്രമി സംഘം സജിയേയും കൂടെ യാത്ര ചെയ്യുകയായിരുന്ന കരമന ഏരിയാ സെക്രട്ടറി പ്രകാശിനേയും ആക്രമിക്കുകായിരുന്നു.

സജിയുടെ തലയ്ക്കാണ് പരുക്കേറ്റിട്ടുള്ളത്.ഇദ്ദേഹത്തെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ആരോപിച്ചു.

Be the first to comment on "തലസ്ഥാനത്ത് ബിജെപി നേതാവിന് വെട്ടേറ്റു!"

Leave a comment

Your email address will not be published.


*