മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് ആജീവനാന്ത വിലക്ക്!

ഇസ്ലാമബാദ്:പനാമ പേപ്പർ കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് ആജീവനാന്ത വിലക്ക് പാക് സുപ്രീംകോടതി ആജീവനാന്ത വിലക്കേർപ്പെടുത്തി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനാണ് നവാസ് ഷെരീഫിന് ആജീവനാന്ത വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) എഫ് പ്രകാരമാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ തീരുമാനം.

പനാമ പേപ്പര്‍ വിവാദത്തില്‍ 2017 ജൂലൈയിലാണ് ഷരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.സുപ്രീംകോടതി വിധി എതിരായതിനെ തുടർന്നായിരുന്നു തീരുമാനം.കള്ളപ്പണം വെളിപ്പിക്കുന്നതിന്റെ ഭാഗമായി പനാമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫും മൂന്നു മക്കളും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.

Be the first to comment on "മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് ആജീവനാന്ത വിലക്ക്!"

Leave a comment

Your email address will not be published.


*