യുപി:ഉന്നാവിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കാറിനെ ഏഴുദിവസത്തേക്ക് സി.ബി.െഎ കസ്റ്റഡിയില്‍ വിട്ടു. അലഹബാദ് ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് എം.എല്‍.എയെ സിബി.ഐ അറസ്റ്റ് ചെയ്തത്. കോടതിയുടെ മേൽനോട്ടം കേസിലുണ്ടാകുമെന്നും കോടതി പറഞ്ഞിരുന്നു.
എംഎൽഎയുടെ വീട്ടിൽ ജോലിക്കാരനായിരുന്നു പെൺകുട്ടിയുടെ അച്ഛൻ. ഇവിടെ ജോലികയെത്തിയ തന്നെ എംഎൽഎ വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്നും, ഇത് പരാതിപ്പെടുമെന്നു പറഞ്ഞപ്പോൾ ഗുണ്ടകളെ വിട്ടു തന്നെ തട്ടിക്കൊണ്ടു പോയി വീണ്ടും കൂട്ടബലാത്സംഗം ചെയ്തതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
ഇതിനെതിരെ പരാതി നൽകിയിട്ടും എംഎൽഎക്കെതിരെ നടപടി ഉണ്ടാക്കാത്തതിൽ പ്രതിഷേധിച്ചു പെൺകുട്ടിയും കുടുംബവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ അച്ഛൻ കാസ്റ്റഡിയിൽ മരിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെയാണ് കേസിൽ കോടതി ഇടപെട്ടത്.
Be the first to comment on "ഉന്നാവ് ബലാത്സംഗ കേസിലെ ബിജെപി എംഎൽഎയെ സിബിഐ കസ്റ്റഡിയിൽ വിട്ടു!"