ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം രണ്ടാം ദിവസത്തിലേക്ക്!

തിരുവനന്തപുരം:രോഗികളെ വലച്ചു സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാരുടെ അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഒപി സമയം ദീര്‍ഘിപ്പിച്ചത്തിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്. അതേസമയം സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടുപടികളെടുക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്ക് ഹാജരാകാത്ത ദിവസങ്ങളിലെ ശമ്ബളം നല്‍കില്ല. വിട്ടുനില്‍ക്കുന്ന ദിവസങ്ങള്‍ അനധികൃത അവധിയായി കണക്കാക്കും.ശമ്ബള വര്‍ധന, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയെയും ഇത് ബാധിക്കുമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Be the first to comment on "ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം രണ്ടാം ദിവസത്തിലേക്ക്!"

Leave a comment

Your email address will not be published.


*