പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി!

കണ്ണൂർ:പൊതുജനങ്ങളോടുള്ള പോലീസിന്റെ അടിക്കടിയുള്ള പെരുമാറ്റ ദൂഷ്യത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജനങ്ങൾക്ക് മേൽ കുതിര കയർ പോലീസിനെ അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അങ്ങനെ പെരുമാറുന്ന പോലീസിനോട് കുറ്റവാളികളോടുള്ള പെരുമാറ്റം തന്നെയാണുണ്ടാകുക എന്നും മുന്നറിയിപ്പ് നൽകി.

സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദേശം നൽകിയത് പൊലീസിനെ മര്യാദ പഠിപ്പിക്കാനാണ്. ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തും. ചില പോലീസുകാർ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ നിയമപരമായ നടപടി സ്വീകരിക്കുന്നതിനു പൊലീസിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*