സംസ്ഥാനത്തെ ലോക്കപ്പുകളിൽ 471 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും!

തിരുവനന്തപുരം:വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം.ലോക്കപ്പുകളുള്ള സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ആകെ 471 സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിക്കും. സ്‌റ്റേഷനുകളിലെ കമ്പ്യൂട്ടറുകളുമായി സിസിടിവികള്‍ ബന്ധിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Be the first to comment on "സംസ്ഥാനത്തെ ലോക്കപ്പുകളിൽ 471 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും!"

Leave a comment

Your email address will not be published.


*