ആർസിസിയിൽ നിന്ന് തന്നെയാണ് എച്ച് ഐ വി ബാധിച്ചതെന്നു സ്ഥിരീകരണം!

കഴിഞ്ഞ ദിവസം മരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച് ഐ വി ബാധിച്ചത് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നാണെന്നു സ്ഥിരീകരിച്ചു. യ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയാണ് കുട്ടിയുടെ ശരീരത്തില്‍ എച്ച്‌ഐവി വൈറസ് കടന്നിരുന്നതായി സ്ഥിരീകരിച്ചത്.

ഒരു വര്ഷം മുൻപ് കാൻസർ ബാധിതയായി ആർസിസിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് ചികിത്സയുടെ ഭാഗമായി 48 പേരുടെ രക്തം നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് എച്ച്‌ഐവി രോഗമുള്ളതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനാഫലത്തിലാണ് കണ്ടെത്തിയത്.

വിന്‍ഡോ പിരിഡില്‍ രക്തം നല്‍കിയതിനാലാണ് രോഗം തിരിച്ചറിയാന്‍ സാധിക്കാതിരുന്നത്.ഈ സമയത്തുള്ള എച്ച്‌ഐവി കണ്ടെത്താനുള്ള സൗകര്യം ആര്‍സിസിയില്‍ ഇല്ല. ന്യുമോണിയ ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെൺകുട്ടി കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്.

ആര്‍സിസിയിൽ നിന്നും രക്തം സ്വീകരിച്ചതിനു ശേഷം നടത്തിയ പരിശോധനയിൽ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ചെന്നൈയിൽ അയച്ചു കുട്ടിയുടെ രക്തം പരിശോധിച്ചിരുന്നു.ഈ പരിശോധനയിൽ കുട്ടിക്ക് എച്ച്‌ഐവി ഇല്ലെന്നാണ് കണ്ടെത്തിയത്. ഡോക്ടർമാർ ക്രിമിനൽ ഗുഡാലോചന നടത്തിയെന്ന് മരിച്ച പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു.

Be the first to comment on "ആർസിസിയിൽ നിന്ന് തന്നെയാണ് എച്ച് ഐ വി ബാധിച്ചതെന്നു സ്ഥിരീകരണം!"

Leave a comment

Your email address will not be published.


*