കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം;ഇന്ത്യക്കു മൂന്നാം സ്ഥാനം!

ഗോള്‍ഡ്‌കോസ്റ്റ്:ഓസ്‌ട്രേലിയയിൽ നടന്ന 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല വീണു. ഇരുപത്തിയാറ് സ്വര്‍ണം 20 വെള്ളി 20 വെങ്കലമടക്കം 66 മെഡലുകള്‍ നേടി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഷൂട്ടിംഗ്, ഭാരോദ്വഹനം, ബോക്സിംഗ്, ഗുസ്തി,ടേബിള്‍ ടെന്നിസ്, ബാഡ്മിന്റൺ എന്നിവയിലായിരുന്നു ഇന്ത്യയുടെ സ്വർണ നേട്ടം.

കോമൺവെൽത് ഗെയിംസിൽ ഇന്ത്യയുടെ മികച്ച മൂന്നാമത്തെ മെഡൽ നേട്ടമാണ്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ബാ​ഡ്മി​ന്‍റ​ണ്‍ വനിത സിംഗിള്‍സ് ഫൈനലിൽ കിരീടം സൈന നെഹ്‍വാൾ സ്വന്തമാക്കി.നേരിട്ടുള്ള സെറ്റുകൾക്കാണ് സൈന പി വി സിന്ധുവിനെ തോൽപ്പിച്ചത്.സ്കോർ:21 -18 ,23-21

Be the first to comment on "കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം;ഇന്ത്യക്കു മൂന്നാം സ്ഥാനം!"

Leave a comment

Your email address will not be published.


*