ജനകീയ ഹർത്താൽ അക്രമാസക്തമായി!

ജമ്മുകശ്മീരിലെ കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു ഇന്ന് നടന്ന ജനകീയ ഹർത്താൽ അക്രമാസക്തമായി. സോഷ്യൽ മീഡിയയിലൂടെയുള്ള ഹർത്താൽ ആഹ്വാനത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ കടകളടപ്പിക്കുകയും വഴിതടയുകയും ചെയ്തു.

ടയറിന് തീയിട്ടും, കല്ലും മരങ്ങളും നിരത്തിയു൦ ഗതാഗതം തടസ്സപ്പെടുത്തി.കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്,മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ഹർത്താൽ കൂടുതൽ പ്രതിഫലിച്ചത്.എറണാകുളം മൂവാറ്റുപുഴയിലും ഹർത്താലനുകൂടികൾ നിർബന്ധിച്ചു കടകളടപ്പിച്ചു. അൻപതോളം ഹർത്താലനുകൂലികൾ അറസ്റ്റ് ചെയ്തു.

സംഘടനകളുടെയോ പാർട്ടിയുടെയോ അംഗീകാരമില്ലാത്ത ഹർത്താൽ അനുവദിക്കാനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.കത്വ സംഭവത്തിന്റെ പേരിൽ ഹാർത്തലിലൂടെയുള്ള വർഗീയ ചേരിതിരിവ് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വ്യക്തികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി അറിയിച്ചു. ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയാണ്നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Be the first to comment on "ജനകീയ ഹർത്താൽ അക്രമാസക്തമായി!"

Leave a comment

Your email address will not be published.


*