മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു!

ഹൈദരാബാദ്: ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും എന്‍ഐഎ കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരെ തെളിവില്ലെന്ന് പറഞ്ഞാണ് സ്വാമി അസീമാനന്ദ് അടക്കമുള്ള കേസിലെ അഞ്ച് പ്രതികളെയുമാണ് കോടതി വെറുതെ വിട്ടത്.

വിധി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം എന്‍.ഐ.എ കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി രാജിവെച്ചു. വ്യകതിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി പറഞ്ഞു.

2007 മെയ് 18ന് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കവെയായിരുന്നു മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 58പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Be the first to comment on "മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു!"

Leave a comment

Your email address will not be published.


*