വരാപ്പുഴ കാസ്റ്റുഡി മരണം;ശ്രീജിത്തിന്റെ ശരീരത്തിൽ 18 ചതവുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!

കൊച്ചി:വാരാപ്പുഴയിൽ പോലീസ് മർദ്ദനത്തെ തുടർന്ന് മരിച്ച ശ്രീജിത്തിന്റെ ശരീരത്തിൽ പതിനെട്ടോളം ചതവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.കൈകാലുകൾ ഉപയോഗിച്ചുള്ള മർദ്ദനത്തെ തുടർന്നാണ് ക്ഷതങ്ങലേറ്റിട്ടുള്ളത്. അടിവയറ്റിലും നെഞ്ചിലും ക്ഷതമേറ്റ പാടുകളും തുടയില്‍ ചവിട്ടേറ്റ ക്ഷതവും ഉണ്ട്.

ചെറുകുടലിലെ മുറിവും അണുബാധയുമാണ് മരണകാരണം. അതേസമയം ശ്രീജിത്ത് മരിക്കുന്നതിന് മുൻപ് നൽകിയ മൊഴിയും പുറത്തു വന്നു. വീട്ടിൽ നിന്നും തന്നെ കസ്റ്റഡിയിലെടുത്തവരാണ് മർദിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞതായി ശ്രീജിത്തിനെ ചികിൽസിച്ച ആശുപത്രിയിലെ ഡോക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി.

Be the first to comment on "വരാപ്പുഴ കാസ്റ്റുഡി മരണം;ശ്രീജിത്തിന്റെ ശരീരത്തിൽ 18 ചതവുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!"

Leave a comment

Your email address will not be published.


*