അനാശാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയുടെ വെളിപ്പെടുത്തലിൽ ഗവർണറും കുരുക്കിൽ!

ചെന്നൈ:തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കോളജ് അധ്യാപികയുടെ ഫോൺ സംഭാഷണത്തിൽ ഗവർണറും കുരുക്കിൽ. തനിക്കു ഗവർണറുമായി അടുത്ത ബന്ധമുണ്ടെന്ന അദ്ധ്യാപിക വിദ്യാർത്ഥികളോട് ഫോൺ സംഭാഷണത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതാണ് തമിഴ്‍നാട് ഗവർണർ ബന്‍വാരിലാല്‍ പുരോഹിതിനെ വിവാദത്തിലാക്കിയത്.

അധ്യാപികയുടെ ഫോൺ സംഭാഷണം പുറത്തു വന്നതിനു പിന്നാലെ സർവകാല ചാൻസലർ കൂടിയായ ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അറപ്പു കോട്ടൈയിലെ ദേവാംഗ ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മലാ ദേവിയാണ് വിവാദ ഫോണ്‍ സംഭാഷണത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Be the first to comment on "അനാശാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയുടെ വെളിപ്പെടുത്തലിൽ ഗവർണറും കുരുക്കിൽ!"

Leave a comment

Your email address will not be published.


*