വരാപ്പുഴ കസ്റ്റഡി മരണം;കൂട്ടുപ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി!

കൊച്ചി:വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കൂടെ അറസ്റ്റിൽ ആയവരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. ശ്രീജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘ൦ മൂന്നു ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.

വരാപ്പുഴ പോലീസ് സ്റ്റേഷനിൽ വെച്ചാണ് ശ്രീജിത്തിനും തങ്ങൾക്കും മർദ്ദനമേറ്റതെന്നു ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ കൂട്ടുപ്രതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ ഇവരെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.

ഇവരിൽ നിന്നും ലഭിക്കുന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാകും ശ്രീജിത്തിന്റെ മരണത്തിൽ അറസ്റ്റ് ഉണ്ടാകുക. അതേസമയം പോലീസിനെ കൂടുതൽ കുരുക്കിലാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.

ഉരുട്ടല്‍ ഉള്‍പ്പെടെയുള്ള പൊലീസി​​​ന്റെ മൂന്നാംമുറക്ക്​ ശ്രീജിത്ത്​ ഇരയായെന്ന സംശയം ബലപ്പെടുത്തുന്ന രീതിയിലുള്ള റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്. ഇത് കണ്ടെത്തുന്നതിനായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ്​ രൂപവത്​കരിച്ചിട്ടുണ്ട്.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;കൂട്ടുപ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി!"

Leave a comment

Your email address will not be published.


*