സോഷ്യൽ മീഡിയ ഹർത്താൽ;900 ത്തോളം പേർ അറസ്റ്റിൽ!

കത്വയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ സംസ്ഥാനത്തു ഹർത്താലിന് ആഹ്വാനം ചെയ്ത സംഭവത്തിൽ 900 ത്തോളം പേർ അറസ്റ്റിൽ. പാലക്കാട്,മലപ്പുറ൦, കണ്ണൂർ,കാസര്‍കോട്, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായവർ.

ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസുകള്‍ എടുത്തിരിക്കുന്നത്. വാട്‌സ് ആപ്പ് ഹര്‍ത്താലിനു പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കും.പിടിയിലായവരില്‍ അധികവും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.

Be the first to comment on "സോഷ്യൽ മീഡിയ ഹർത്താൽ;900 ത്തോളം പേർ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*