കോൺഗ്രസ്സുമായി സഖ്യം വേണ്ടെന്ന നിലപാടിലുറച്ച കാരാട്ട് പക്ഷം!

ഹൈദരാബാദ്:കോൺഗ്രസ്സുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന നിലപാടിലുറച്ച് പാർട്ടികോൺഗ്രസ്സിൽ കാരാട്ട് പക്ഷം.ഹൈദരാബാദില്‍ല്‍ നടക്കുന്ന സി.പി.എം 22ാം പാര്‍ട്ടികോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് ബൂര്‍ഷ്വാ ഭൂപ്രഭു പാര്‍ട്ടിയാണെന്ന് പ്രമേയത്തിൽ പറയുന്നു. ബിജെപിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നതിനായി കോൺഗ്രസ്സ് ഉൾപ്പെടെയുള്ള മതേതര കക്ഷികളുമായി കൂട്ട് കൂടണം എന്ന യെച്ചൂരിയുടെ നിലപാടിനെ തള്ളുന്നതാണ് കാരാട്ടിന്റെ കരട് രേഖ.

അതേസമയം സഖ്യത്തിനില്ലെന്ന ഇടതുപക്ഷ നിലപാട് പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തും.ഇത് ബിജെപിയുടെ വളർച്ചയ്ക്ക് കാരണമാകും.കേരളം,ബംഗാൾ,ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വളർച്ച പാർട്ടി കാണാതെ പോകരുതെന്നും സീതാറാം യെച്ചൂരിയുടെ ബദൽ രേഖയിൽ പറയുന്നു.

Be the first to comment on "കോൺഗ്രസ്സുമായി സഖ്യം വേണ്ടെന്ന നിലപാടിലുറച്ച കാരാട്ട് പക്ഷം!"

Leave a comment

Your email address will not be published.


*