വരാപ്പുഴ കസ്റ്റഡി മരണം; മൂന്നു പോലീസുകാർ അറസ്റ്റിൽ!

ആലുവ:വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആദ്യ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. റൂറൽ ടൈഗർ ഫോസിലെ മൂന്നു പോലീസുകാരെയാണ് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.എവി ജോർജിന്റെ സ്പെഷ്യൽ സ്‌ക്വഡായ ആർടിഎഫിലെ ഉദ്യോഗസ്ഥരായ ജിതിൻ രാജ്,സുമേഷ്,സാന്തോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യുകയാണ്.ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഐ ജി ശ്രീജിത്ത് പറഞ്ഞു. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ അറസ്റ്റിലായ പൊലീസുകാരെ മാധ്യമങ്ങളെ കാണിക്കില്ല.

അന്വേഷണം നടക്കുന്ന മുറയ്ക്ക് തുടർ നടപടികൾ അറിയിക്കും.കുറ്റക്കാരായ എല്ലാവർക്കുമെതിരെയും അന്വേഷണം ഉണ്ടാകുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു. കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടിൽ നിന്നും പിടിച്ചുകൊണ്ടുപോയത് ഈ മൂന്നു ഉദ്യോഗസ്ഥരാണ്. ഇവർക്കെതിരെ ശ്രീജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും അയൽക്കാരുമടക്കം മൊഴി നൽകിയിരുന്നു.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം; മൂന്നു പോലീസുകാർ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*