ശ്രീജിത്തിന്റെ കൊലപാതകം;പറവൂർ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി!

കൊച്ചി:വരാപ്പുഴ കസ്റ്റടി മരണ കേസിൽ പറവൂർ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി.സസ്പെൻഷനിലായ പോലീസുകാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.ശ്രീജിത്തിനെയും കൂട്ട് പ്രതികളെയും അറസ്റ്റിലായി പിറ്റേദിവസം തന്നെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയപ്പോൾ മടക്കി അയച്ചതായാണ് പോലീസുകാർ നൽകിയ ഹർജിയിൽ പറയുന്നത്.

ആറാം തിയതി വൈകീട്ട് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഉൾപ്പെടെയുള്ള ഒൻപതു പ്രതികളെ പിറ്റേദിവസം ഏഴാം തിയതി മജെസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയതായാണ് പോലീസുകാർ പറയുന്നത്. എന്തുകൊണ്ടാണ് പ്രതികളെ റിമാൻഡ് ചെയ്തിരുന്നത് എന്നതിൽ വിശദീകരണം നൽകണമെന്ന് മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എട്ടാം തിയതിയാണ് ശ്രീജിത്ത് ആശുപത്രിയിൽ മരിച്ചത്.

Be the first to comment on "ശ്രീജിത്തിന്റെ കൊലപാതകം;പറവൂർ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി!"

Leave a comment

Your email address will not be published.


*