ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമില്ല;സുപ്രീം കോടതി!

ന്യൂഡൽഹി:ദുരൂഹസാഹചര്യത്തിൽ മരിച്ച ജസ്റ്റിസ് ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.പൊതുതാത്പര്യ ഹര്‍ജികള്‍ വ്യക്തിതാത്പര്യത്തിനും രാഷ്ട്രീയ താത്പര്യത്തിനും വേണ്ടി വിനയോഗിക്കുന്നത് ശരിയല്ലെന്നു പറഞ്ഞാണ് കോടതി ഹർജികൾ തള്ളിയത്.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജസ്റ്റിസ് ബി എച്ച് ലോയ 2014 ഡിസംബര്‍ ഒന്നിനാണ് ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മാറണമെന്നായിരുന്നു ആദ്യ നിഗമനം.എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ചു ജസ്റ്റിസ് ലോയയുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെ സംഭവം വിവാദമായി. സുപ്രീംകോടതി വിധി മറ്റൊന്നായിരുന്നെങ്കിൽ ബിജെപിക്ക് തിരിച്ചടിയായേനെ.

Be the first to comment on "ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമില്ല;സുപ്രീം കോടതി!"

Leave a comment

Your email address will not be published.


*