ശ്രീജിത്തിന്റെ മരണ കാരണം പിടികൂടുബോൾ ഉണ്ടായ മർദ്ദനം!

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണ കേസിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്തു വന്നു. ശ്രീജിത്തിനെ ആറാം തിയതി രാത്രി വീട്ടിൽ നിന്നും പിടികൂടുമ്പോൾ അടിവയറിനേറ്റ മർദ്ദനമാണ് മരണ കാരണം.മർദ്ദനത്തിൽ ശ്രീജിത്തിന്റെ ചെറുകുടൽ മുറിഞ്ഞു.ഇത് അണുബാധയുണ്ടാകാൻ കാരണമായി.ശ്രീജിത്ത് ഭക്ഷണം കഴിച്ചത് അണുബാധ വർധിക്കാൻ കാരണമായി.

രാത്രി പിടിയിലായ ശ്രീജിത്ത് രാവിലെയോടെ ഛർദ്ദിക്കാനും വേദനയും തുടങ്ങി. ഇതിനെ തുടർന്ന് പോലീസ് അടുത്തുള്ള ക്ലിനിക്കിൽ ശ്രീജിത്തിനെ കാണിച്ചെങ്കിലും ഡോക്ടർക്കു ചെറുകുടലിനേറ്റ മുറിവ് കണ്ടെത്താനായില്ല. ശരിയായ ചികിത്സ ലഭിക്കാതിരുന്നതും മരണകാരണമായി.

ഇത്തരത്തിൽ ക്ഷതമേറ്റാൽ ആറുമണിക്കൂർ കൂടുതൽ സാധാരണ നിലയിൽ തുടരാനാകില്ല.ഇതാണ് പിടികൂടുമ്പോഴുള്ള മർദ്ദനമാണ് മരണകരണമെന്ന നിഗമനത്തിലെത്താൻ മെഡിക്കൽബോർഡിനെ സഹായിച്ചത്.അണുബാധ വയറുമുഴുവൻ വ്യാപിച്ചതിനാലാണ് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രീയ നടത്തിയിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാതിരുന്നതെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട്.

റിപ്പോർട്ട് ആർടിഎഫ് ഉദ്യോഗസ്ഥരെ കൂടുതൽ കുരുക്കിലാക്കും. അതേസമയം മെഡിക്കൽ ബോർഡിനെതിരെ ഫോറൻസിക് സർജൻമാർ രംഗത്തെത്തി.ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്കു അറിയുന്നതിലും കൂടുതൽ മെഡിക്കൽ ബോർഡിന് എന്താണ് വ്യക്തമാക്കാനാകുക.

ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നു സംശയമുണ്ടെന്നും ഫോറൻസിക് സർജൻമാർ ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നും, ഇതിൽ കൂടുതൽ എന്ത് വ്യക്തമാകാനാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചതെന്നും ഇവർ ചോദിക്കുന്നു.

Be the first to comment on "ശ്രീജിത്തിന്റെ മരണ കാരണം പിടികൂടുബോൾ ഉണ്ടായ മർദ്ദനം!"

Leave a comment

Your email address will not be published.


*