സിപിഎം രാഷ്ട്രീയ അടവുനയത്തിൽ ഭിന്നത!

ഹൈദരാബാദ്:സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം പാർട്ടികോൺഗ്രസ്സിൽ അവതരിപ്പിച്ച രാഷ്ട്രീയ അടവ് നയത്തിൽ ഭിന്നത. കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച വിഷയത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ബദല്‍രേഖയിൽ ചർച്ച നടന്നു.33 പേർ ചർച്ചയിൽ പങ്കെടുത്തു.എട്ടു സംസ്ഥാനങ്ങൾ വീതം യെച്ചൂരി ,കാരാട്ട് പക്ഷത്തായി അണിനിരന്നു. ഛത്തീസ്ഗഡ് ഇരുപക്ഷത്തോടും യോജിച്ചില്ല.എന്നാൽ കാരാട്ട് പക്ഷത്തിനാണ് മേൽകൈ.

രഹസ്യ ബാലറ്റിലൂടെ വേട്ടെടുപ്പു നടത്തണമെന്നാണ് യെച്ചൂരി പക്ഷത്തിന്റെ ആവശ്യം.ഇതിലൂടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പിന്തുണ ലഭിക്കുമെന്നാണ് യെച്ചൂരി പക്ഷത്തിന്റെ പ്രതീക്ഷ.രഹസ്യ വോട്ടെടുപ്പ് നടന്നാൽ അത് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമാകും.ചരിത്രത്തിൽ ഇതുവരെ കൈകളുയർത്തിയാണ് വോട്ടെടുപ്പ് നടന്നിട്ടുള്ളത്. രാഷ്ട്രീയ പ്രമേയത്തിലെ ഭിന്നത മൂലം രണ്ട് വീക്ഷണങ്ങളും വോട്ടെടുപ്പിനിടനാണ് പാർട്ടിയുടെ തീരുമാനം.നാളെ വോട്ടെടുപ്പ് നടക്കും.

Be the first to comment on "സിപിഎം രാഷ്ട്രീയ അടവുനയത്തിൽ ഭിന്നത!"

Leave a comment

Your email address will not be published.


*