ബാലപീഡകർക്കു വധശിക്ഷ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ!

ന്യൂഡൽഹി:കുട്ടികൾക്കെതിരായ പീഡന കേസിൽ നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി പോസ്കോ നിയമത്തിൽ ഭേദഗതി നടത്താനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

കുറ്റക്കാർക്ക് വധശിക്ഷ നൽകുന്ന ഭേദഗതിക്കൊരുങ്ങുന്നതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കെന്ത്രം നിലപാടറിയിച്ചത്.

കശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Be the first to comment on "ബാലപീഡകർക്കു വധശിക്ഷ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ!"

Leave a comment

Your email address will not be published.


*