വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗികാധിക്ഷേപം;ബിജെപി നേതാവ് മാപ്പു പറഞ്ഞു!

ചെന്നൈ:വനിതാ മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചു പോസ്റ്റിട്ട ബി.ജെ.പി നേതാവും നടനുമായ എസ്.വി ശേഖര്‍ മാപ്പ് പറഞ്ഞു.മേലധികാരികളുടെ കൂടെ കിടക്ക പങ്കിടാത്ത ആരും റിപ്പോര്‍ട്ടറോ വാര്‍ത്താ അവതാരകയായോ ഉണ്ടാകില്ല എന്ന വെങ്കട്ട് രാമാനുജം എന്നൊരാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ബിജെപി നേതാവായ ശേഖര്‍ വെങ്കട്ടരാമന്‍റെ നടപടി വിവാദമായിരുന്നു.

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ നടപടി വിവാദമായിരുന്നു. ഇതിനെ തുടർന്ന് ഗവർണർ മാധ്യമ പ്രവർത്തകയോട് മാപ്പു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചു ബിജെപി നേതാവിന്റെ പോസ്റ്റ്.

വിവാദമായതോടെ ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. പോസ്റ്റ് വായിക്കാതെയാണ് താന്‍ ഷെയര്‍ ചെയ്തതെന്നും,ഇതെന്റെ എന്റെ പിശകാണ്. വനിതകളേയും വനിതാ മാധ്യമപ്രവര്‍ത്തകരേയും ബഹുമാനിക്കുന്ന കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്.

അല്‍പ്പ നേരത്തേക്കെങ്കിലും എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നു. ശേഖറിന്റെ പുതിയ പോസ്റ്റിൽ പറയുന്നു.

Be the first to comment on "വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗികാധിക്ഷേപം;ബിജെപി നേതാവ് മാപ്പു പറഞ്ഞു!"

Leave a comment

Your email address will not be published.


*