വരാപ്പുഴ കസ്റ്റഡി മരണം;എസ്ഐ അറസ്റ്റിൽ!

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിൽ വാരാപ്പുഴ എസ്ഐ ദീപക്കിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.ക്രൈംബ്രാഞ്ച് ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് ദീ​പ​ക്കി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ്രീജിത്തിനേറ്റ മർദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മെഡിക്കൽബോർഡ് റിപ്പോർട്ടിലും പറഞ്ഞിരുന്നു.കൂടാതെ എസ്ഐക്കെതിരെ ശ്രീജിത്തിന്റെ കുടുംബവും മൊഴി നൽകിയിരുന്നു. കേസിലെ നാലാം പ്രതിയാണ് ദീപക്.നേരത്തെ മൂന്നു ആർ ടി എഫ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;എസ്ഐ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*