വോട്ടെടുപ്പ് ഒഴിവാക്കി സിപിഎം കരട് രാഷ്ട്രീയ പ്രമേയ൦ ഒത്തുതീര്‍പ്പായി!

ഹൈദരാബാദ്:കോൺഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി ഇരുപക്ഷങ്ങളിലായ യച്ചൂരി,കാരാട്ട് പക്ഷങ്ങൾ തമ്മിൽ ധാരണയിലെത്തി. സിപിഎം കരട് രാഷ്ട്രീയ പ്രമേയ൦ വേട്ടെടുപ്പിലേക്കു നീങ്ങുമെന്ന് വന്നതോടെ ഇരുവിഭാഗങ്ങളും സമവായത്തിലെത്തുകയായിരുന്നു.

ഇരുപക്ഷത്തിനും സ്വീകാര്യമായ രീതിയിൽ ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ വേണ്ട എന്നതിനുപകരം രാഷ്ട്രീയസഖ്യം വേണ്ട എന്ന് ഭേദഗതി വരുത്തിയതോടെയാണ് രാഷ്ട്രീയ പ്രമേയത്തിൽ വോട്ടെടുപ്പ് ഒഴിവായത്. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ അനുരഞ്ജന ശ്രമത്തിലാണ് ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയാറായത്.

Be the first to comment on "വോട്ടെടുപ്പ് ഒഴിവാക്കി സിപിഎം കരട് രാഷ്ട്രീയ പ്രമേയ൦ ഒത്തുതീര്‍പ്പായി!"

Leave a comment

Your email address will not be published.


*