പീഡനത്തിന് വധശിക്ഷ;നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം!

ന്യൂഡൽഹി:12 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്കു ഇനി വധശിക്ഷ.പോസ്കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓർഡിനൻസ് രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിലവിൽവരും.നേരത്തെ സമാന കുറ്റകൃത്യത്തിന്‌ പോക്സോ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ ജീവപര്യന്തമായിരുന്നു.

പോസ്കോ നിയമഭേദഗതിക്കൊരുങ്ങുന്നതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോസ്കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.അടുത്തിടെയുണ്ടായ കുട്ടികൾക്കെതിരായ ക്രൂരപീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി.

Be the first to comment on "പീഡനത്തിന് വധശിക്ഷ;നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം!"

Leave a comment

Your email address will not be published.


*