കൊച്ചി:വാരാപ്പുഴയിലെ കസ്റ്റഡി മരണക്കേസിൽ ഇന്നലെ അറസ്റ്റിലായ എസ്ഐ ദീപക്കിനെ കോടതി റിമാൻഡ് ചെയ്തു. ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.കേസിലെ നാലാം പ്രതിയായ ദീപക്കിനെതിരെ കൊലകുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കസ്റ്റഡിയിലെടുത്ത ആർടിഎഫ് ഉദ്യോഗസ്ഥരുടെ മർദ്ദനത്തിൽ അവശനിലയിലായ ശ്രീജിത്തിനെ സ്റ്റേഷനിൽ വെച്ച് എസ്ഐ പുലർച്ചെ വീണ്ടും മർദ്ദിച്ചിരുന്നതായി കൂട്ടുപ്രതികളും മൊഴി നൽകിയിരുന്നു. ദീപക്കിന് ജാമ്യം നൽകരുതെന്നും ജാമ്യം ലഭിച്ചാൽ ഉന്നത സ്വാധീനമുപയോഗിച്ച് ദീപക് തെളിവ് നശിപ്പിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണ൦;എസ്ഐ ദീപക്ക് റിമാൻഡിൽ!"