വീണ്ടും പീഡനം;4 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി!

ഇന്‍ഡോര്‍:രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ദിച്ചു വരികയാണ്.മധ്യപ്രദേശിലെ ഇന്‍ഡോറിൽ നാലു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ 21 കാരൻ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി.ബലൂൺ വില്പനക്കാരായ മാതാക്കൾക്കൊപ്പം വരാന്തയിൽ ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി സൈക്കിളിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പുലച്ചെയായിരുന്നു സംഭവം.

ശിവ് വിലാസ് പാലസിലെ കൊമേര്‍ഷ്യല്‍ കോംപ്ലക്സ് കെട്ടിടത്തിലേക്ക് പോകുന്നതായി സി.സി.ടി.വി യില്‍ വ്യക്തമാണ്.പാലസിന്റെ ബേസ്‌മെന്റ് ഭാഗത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.കുഞ്ഞിനെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച്ചയാണ് കുഞ്ഞിനെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്.പ്രതിയെ പോലീസ് പിടികൂടി.

Be the first to comment on "വീണ്ടും പീഡനം;4 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി!"

Leave a comment

Your email address will not be published.


*