തീരദേശങ്ങളിൽ കനത്ത ജാഗ്രത നിർദേശം!

കടൽ പ്രക്ഷുബ്ദ്ധമായതിനെ തുടർന്ന് തീരപ്രദേശങ്ങളിൽ ജാഗ്രത നിർദേശം. കേരളത്തിന്റെ തീരദേശമേഖലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്.നാളെ രാത്രി പതിനൊന്നരവരെ തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്.

തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണ൦.കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരമേഖലകളില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

തൃശ്ശൂരിൽ തിരയിൽപ്പെട്ട് സ്ത്രീയെ കാണാതായി. നിരവധി വീടുകൾ തകർന്നു.കൊല്ലത്തു തീരദേശ പാത അടച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ കാറ്റാണ് കടൽക്ഷോപത്തിനു കാരണം.

Be the first to comment on "തീരദേശങ്ങളിൽ കനത്ത ജാഗ്രത നിർദേശം!"

Leave a comment

Your email address will not be published.


*