പീഡനത്തിന് വധശിക്ഷ;നിയമം നിലവിൽ വന്നു!

ന്യൂഡൽഹി:12 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് ഇനി തൂക്കുകയർ. പോസ്കോ നിയമഭേദഗതിക്കു ഇന്നലെ കേന്ദ്രമന്ത്രിസഭാ പാസാക്കിയിരുന്നു.ഓഡിനൻസിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു.

നിലവിലെ ഭേദഗതി അനുസരിച്ചു പീഡനത്തിനിരയാകുന്ന പെൺകുട്ടിയുടെ പ്രായം 12ല്‍ താഴെയാണെങ്കില്‍ 20 വര്‍ഷം മുതല്‍ ജീവിതാവസാനം വരെ കഠിനതടവോ വധശിക്ഷയോ ലഭിക്കും. പതിനാറില്‍ താഴെയാണെങ്കില്‍ ശിക്ഷ പത്തില്‍നിന്ന് 20 വര്‍ഷം കഠിനതടവായിരിക്കും.

ഇവർക്ക് മുൻ‌കൂർ ജാമ്യം ലഭിക്കുകയില്ല.നിലവിലെ പോക്‌സോ നിയമപ്രകാരം കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്കു കുറഞ്ഞശിക്ഷ ഏഴുവര്‍ഷം തടവും പരമാവധി ശിക്ഷ ജീവപര്യന്തവുമാണ് .

Be the first to comment on "പീഡനത്തിന് വധശിക്ഷ;നിയമം നിലവിൽ വന്നു!"

Leave a comment

Your email address will not be published.


*