യെച്ചൂരിക്ക് രണ്ടാമൂഴം!

ഹൈദരാബാദ്:സിപിഎമ്മിന്റെ 22 മത് പാർട്ടി കോൺഗ്രസ്സ് ഹൈദരാബാദിൽ സമാപനം. സീതാറാം യെച്ചൂരി രണ്ടാം തവണയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.ഏകകണ്ഠമായല്ല അദ്ദേഹത്തെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

തിരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെയാണ്. 90 പേർ പിന്തുണച്ചപ്പോൾ 4 പേർ എതിർത്തു വോട്ടുചെയ്തു. കാരാട്ട് പക്ഷം മണിക് സർക്കാരിനെ ജനറൽ സെക്രട്ടറിയായി ഉയർത്തികാട്ടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

19 പുതുമുഖങ്ങളെ കേന്ദ്ര കമ്മിറ്റിയില്‍ ഉൾപ്പെടുത്തി.എസ്. രാമചന്ദ്രന്‍ പിള്ള പി ബിയില്‍ തുടരും.തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും എം. വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റിയില്‍ ഇടം പിടിച്ചു. പി കെ ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. ബസുദേവ് ആചാര്യ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനാകും

Be the first to comment on "യെച്ചൂരിക്ക് രണ്ടാമൂഴം!"

Leave a comment

Your email address will not be published.


*