ലിഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു!

തിരുവനന്തപുരം:ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗ(33)യുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ലിഗയുടെ ശരീരത്തിലോ അന്തരീകാവയവങ്ങളിലോ മുറിവുകളില്ല.

എന്നാൽ വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.ഇത് അന്തരീകാവയവങ്ങളുടെ പരിശോധനയിലൂടെയേ വ്യക്തമാകൂ.തലയറ്റത് മൃതദേഹത്തിന്റെ പഴക്കം കൊണ്ടാകാമെന്നു പോലീസ് പറയുന്നു.

ലിഗയുടെ സഹോദരി ഇ​ലി​സ് ലിഗയുടേത് കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ഇതിനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞു. അതേസമയം ലിഗയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാനസർക്കാർ ധനസഹായം നൽകും.അഞ്ചുലക്ഷം രൂപയാണ് സഹായധനമായി നൽകുക.

കൂടാതെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വേണ്ട സഹായങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോ​ത്ത​ന്‍​കോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ വി​ഷാ​ദ രോ​ഗ​ത്തി​നു ആയുർവേദ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ ലി​ഗ​യെ ഒ​രു മാ​സം മു​ന്‍​പാ​ണ് കാ​ണാ​താ​യ​ത്.

പോ​ത്ത​ന്‍​കോ​ട്ടു​നി​ന്നു ലി​ഗ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കോ​വ​ള​ത്തെ​ത്തി​യി​രു​ന്നു​വെ​ന്നു പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് ഇ​വ​രെ​ക്കു​റി​ച്ചു വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.ഇവർ കടലിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നാവികസേനാ കടലിൽ തിരച്ചിൽ നടത്തിയിരുന്നു.

ഇതിനിടെയാണ് ഇവരുടെ മൃതദേഹം തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യത്.

Be the first to comment on "ലിഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു!"

Leave a comment

Your email address will not be published.


*