നേഴ്‌സുമാരുടെ ശമ്പള പരിഷ്ക്കരണ വിജ്ഞാപനം പുറത്തിറക്കി!

തിരുവനന്തപുരം:സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ ശമ്പള വർധവിനുള്ള വിജ്ഞാപനം വിജ്ഞാപനം പുറത്തിറക്കി. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ആവശ്യങ്ങളുന്നയിച്ച് നേഴ്‌സുമാർ നാളെ ലോങ് മാര്‍ച്ച് ആരംഭിക്കുമെന്നറിയച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ നടപടി. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലാണ് 20000 രൂപ അടിസ്ഥാന ശമ്പളം.

100 കിടക്കയില്‍ വരെയുള്ള ആശുപത്രികളില്‍ 24,000 രൂപയും 200 കിടക്കയില്‍ വരെയുള്ള ആശുപത്രികള്‍ 29,200 രൂപയും 200ൽ കൂടുതൽ കിടക്കകളുണ്ടെങ്കിൽ 32400 രൂപയുമാണ് അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇത്രയും വലിയ അടിസ്ഥാന ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. സർക്കാർ വിജ്ഞാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ പറയുന്നു.

അതേസമയം സുപ്രീംകോടതി ഉത്തരവ് സർക്കാർ അട്ടിമറിച്ചെന്നും അതിനാൽ നാളെ തുടങ്ങാനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്നും നേഴ്‌സുമാരുടെ സംഘടനയായ യുഎൻഎ അറിയിച്ചു.

Be the first to comment on "നേഴ്‌സുമാരുടെ ശമ്പള പരിഷ്ക്കരണ വിജ്ഞാപനം പുറത്തിറക്കി!"

Leave a comment

Your email address will not be published.


*