വരാപ്പുഴ കസ്റ്റഡി മരണം;എസ്ഐയുടെ ജാമ്യാപേക്ഷ തള്ളി!

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ എസ്ഐ ദീപകിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്.

കേസിലെ പ്രതിയായ SI ദീപക്കിന് ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ എസ്ഐ ദീപക് ക്രൂരമായി മർദ്ദിച്ചിരുന്നതായി ശ്രീജിത്തിന്റെ കൂട്ടുപ്രതികളും കുടുംബവും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;എസ്ഐയുടെ ജാമ്യാപേക്ഷ തള്ളി!"

Leave a comment

Your email address will not be published.


*