വിദേശവനിതയുടെ മരണം;സർക്കാരിനും പോലീസിനും എതിരെ ആരോപണങ്ങളുമായി കുടുംബം!

തിരുവനന്തപുരം:കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തിൽ തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വിദേശവനിത ലിഗയുടെ മരണത്തിൽ സംസ്ഥാന സർക്കാരിനും പോലീസ് മേധാവിക്കുമെതിരെ ഗുരുതര ആരോപണവുമായി ലിഗയുടെ സഹോദരി ഇ​ലി​സ്.

ലിഗയെ കാണാനില്ലെന്ന തങ്ങളുടെ പരാതിയിൽ പോലീസ് തികഞ്ഞ അലംഭാവമാണ് കാണിച്ചത്.ആദ്യഘട്ടങ്ങളിൽ പോലീസ് പരാതിയെ കുറിച്ച് അന്വേഷിക്കാൻ പോലും തയാറായില്ല.മുഖ്യമന്ത്രിയെ കാണാൻ അനുവാദത്തിനായി കാത്തുനിന്നെങ്കിലും അദ്ദേഹം കാണാൻ തയാറായില്ല.

പിന്നീട പോലീസ് മേധാവിയെ കാണാൻ രണ്ടുദിവസം ചെന്നതിനു ശേഷമാണു അദ്ദേഹം അനുമതി നൽകിയത്.തുടർന്ന് പോലീസിനെ കുറ്റം പറഞ്ഞാൽ മാൻ മിസ്സിംഗ് കേസായി എഴുതി തള്ളുമെന്നു ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു.

സഹോദരിക്ക് വിഷാദ രോഗമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അന്വേഷിക്കണമെന്ന് പോലീസിനോട് അഭ്യര്ഥിച്ചിരുന്നെങ്കിലും അവരതു ചെവികൊണ്ടില്ല.തുടർന്നാണ് സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചതെന്നും അവർ പറഞ്ഞു.

Be the first to comment on "വിദേശവനിതയുടെ മരണം;സർക്കാരിനും പോലീസിനും എതിരെ ആരോപണങ്ങളുമായി കുടുംബം!"

Leave a comment

Your email address will not be published.


*