സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി!

ന്യൂഡൽഹി:കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായി നൽകിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ തള്ളി.രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യനായിഡുവാണ് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത്.

ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്കു കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാധ്യക്ഷന്റെ നടപടി.ഇംപീച്ചമെന്റ് നോട്ടീസില്‍ 64 പ്രതിപക്ഷ അംഗങ്ങള്‍ ഒപ്പിട്ടിരുന്നു. എന്നാൽ രാജ്യസഭാധ്യക്ഷന്റെ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ്സ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

നോട്ടീസിൽ അമ്പതു അംഗങ്ങളുടെ ഒപ്പുണ്ടോ എന്ന് പരിശോധിക്കാൻ മാത്രമേ രാജ്യസഭാധ്യക്ഷന് അധികാരമുള്ളൂ. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധവും കീഴ് വഴക്കമില്ലാത്തതുമാണെന്നും ഇതിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Be the first to comment on "സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി!"

Leave a comment

Your email address will not be published.


*