എച്ച്‌1 ബി വിസ നിബന്ധനകളിൽ മാറ്റം വരുത്താൻ ട്രംപ് !

എച്ച്‌1 ബി വിസ നിബന്ധനകളിൽ മാറ്റം വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം.എച്ച്‌ 1 ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളികൾ ജോലി ചെയ്യുന്നത് വിലക്കുന്നതിനാണ് പുതിയ നീക്കം. 2015 ൽ ഒബാമ ഭരണകൂടമാണ് എച്ച്‌1 ബി വിസയുള്ളവരുടെ പങ്കാളിക്ക് വര്‍ക് പെര്‍മിറ്റായി എച്ച്‌ 4 വിസ അനുവദിച്ചത്.

90 ശതമാനത്തോളം ഇന്ത്യക്കാർ എച്ച്‌ 4 വിസക്കാരായി അമേരിക്കയില്‍ ജോലി ചെയ്യുന്നുണ്ട്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കുകയെന്ന ലക്ഷ്യത്തോടെയാണ് എച്ച്‌ 4 വിസ നിര്‍ത്തലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

Be the first to comment on "എച്ച്‌1 ബി വിസ നിബന്ധനകളിൽ മാറ്റം വരുത്താൻ ട്രംപ് !"

Leave a comment

Your email address will not be published.


*