പിണറായിയിലെ ദുരൂഹമരണം;മരിച്ച കുട്ടികളുടെ അമ്മ പോലീസ് കസ്റ്റഡിയിൽ!

കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ ദുരൂഹ മരണത്തിൽ മരിച്ച കുട്ടികളുടെ അമ്മയായ സൗമ്യയെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു.ദുരൂഹമരണങ്ങൾ കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.

2012 സെപ്റ്റംബര്‍ ഒന്‍പതിനാണു സൗമ്യയുടെ ഒരു വയസ്സുകാരിയായ മകൾ കീര്‍ത്തന, സൗമ്യയുടെ മറ്റൊരു മകൾ ഒന്‍പത് വയസുകാരി ഐശ്വര്യ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷ൦ 2018 ജനുവരി 21 നും, മാര്‍ച്ച്‌ ഏഴിന് സൗമ്യയുടെ ‘അമ്മ 68 കാരി കമല, ഏപ്രില്‍ 13 ന് കമലയുടെ ഭര്‍ത്താവ് 78 വയസ്സുള്ള കുഞ്ഞിക്കണ്ണന്‍ എന്നിവരും മരിച്ചത്.

എല്ലാവര്ക്കും വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.ഈ കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത് സൗമ്യ മാത്രമാണ്. കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിരുന്നു.

ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ നിന്നും എലിവിഷത്തിന്റെയും അലുമിനിയം ഫോസ്‌ഫേറ്റിന്റേയും അംശം കണ്ടെത്തിയതിനെ തുടർന്ന് ഒൻപതു വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹവും കഴിഞ്ഞ ദിവസം പുറത്തെടുത്തു പോസ്റ്റുമോർട്ടം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൗമ്യ പോലീസ് കസ്റ്റഡിയിലായത്.

Be the first to comment on "പിണറായിയിലെ ദുരൂഹമരണം;മരിച്ച കുട്ടികളുടെ അമ്മ പോലീസ് കസ്റ്റഡിയിൽ!"

Leave a comment

Your email address will not be published.


*