മനുഷ്യാവകാശ കമ്മീഷനെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി!

തിരുവനന്തപുരം:വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മനുഷ്യാവകാശ കമ്മീഷന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡി മരണക്കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും പോലീസ് പ്രതിയായ കേസ് പോലീസ് അല്ലാതെ മറ്റൊരേജൻസി കേസന്വേഷണം നടത്തേണമെന്ന കമ്മീഷന്റെ നിലപാടാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്റെ പണി ചെയ്താല്‍ മതി.രാഷ്ട്രീയം കളിക്കേണ്ട.രാഷ്ട്രീയ നിലപാട് വച്ചല്ല കമ്മീഷൻ അഭിപ്രായ പ്രകടനം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിൽ നടപടി എടുക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടിട്ടില്ല.കുറ്റക്കാരായ നാലു പൊലീസുകാരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്നാം മുറയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എന്നാല്‍ ചിലർ തങ്ങളുടെ സ്വഭാവം മാറ്റിയെന്ന നിലപാടിലാണ്.ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു പതിനഞ്ചു ദിവസങ്ങൾക്കു ശേഷമാണു മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ അവരുടെ പണിതന്നെയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സ്വന്തം കഴിവുകേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ മേക്കിട്ട് കയറേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത സമയം മര്‍ദ്ദിച്ച മൂന്ന് റൂറൽ ടൈഗർ ഫോഴ്സിലെ പൊലീസുകാരെ ശ്രീജിത്തിന്റെ കുടുംബം തിരിച്ചറിഞ്ഞു.

Be the first to comment on "മനുഷ്യാവകാശ കമ്മീഷനെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*