ലിഗയുടെ മരണം;ഓട്ടോ ഡ്രൈവറുടെയും ചികിൽസിച്ച ഡോക്ടറുടെയും മൊഴി പുറത്ത്!

തിരുവനന്തപുരം:ദുരൂഹസാഹചര്യത്തിൽ തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപെട്ടു ലിഗയെ ഓട്ടോയിൽ കോവളത്തെത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി പുറത്തു.

മൃതദേഹം ലീഗയുടേത് തന്നെയാണെന്ന് ഓട്ടോ ഡ്രൈവർ സ്ഥിരീകരിച്ചു.എന്നാൽ മൃതദേഹത്തിൽ കാണുന്ന ജാക്കറ്റ് അവർ ധരിച്ചിരുന്നില്ലെന്നും ഡ്രൈവർ ഷാജി പറഞ്ഞു.അവസാനമായി കാണുമ്പോൾ ലിഗ നീല ടിഷർട്ടും കറുത്ത ഇറക്കം കുറഞ്ഞ പാന്റുമാണ് ധരിച്ചിരുന്നത്.

യാത്രയ്ക്കിടെ അവർ സിഗരറ്റു വലിച്ചിരുന്നു.യാത്ര കൂലിയായി 800 രൂപയും അവർ തനിക്കു നൽകിയതായും ഷാജി പറഞ്ഞു. ലിഗയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മൃതദേഹത്തിൽ കണ്ട ജാക്കറ്റ് ലിഗയുടേതല്ലെന്നും അവരുടെ സഹോദരി ഇലീസ് പറഞ്ഞിരുന്നു. എന്നാൽ സ്വാഭാവിക മരണമെന്നായിരുന്നു പോലീസ് ഭാഷ്യം.

ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ലിഗയുടെ മരണം അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ രൂപികരിച്ചു.ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുക.

അതേസമയം ലിഗയുടെ മരണവുമായി ബന്ധപെട്ടു തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി.ലിഗയുടെ ബന്ധുക്കൾ തന്നെ കാണുന്നതിനായി അനുവാദം വാങ്ങിയിട്ടില്ലെന്നും,അങ്ങനെ വന്നിരുന്നെങ്കിൽ അവർക്കു തന്നെ കാണുന്നതിൽ ഒരു തടസ്സവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗയുടേത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇതിനെ സർക്കാർ കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment on "ലിഗയുടെ മരണം;ഓട്ടോ ഡ്രൈവറുടെയും ചികിൽസിച്ച ഡോക്ടറുടെയും മൊഴി പുറത്ത്!"

Leave a comment

Your email address will not be published.


*