ഐപിഎൽ;ഗൗതം ഗംഭീർ ഡൽഹി ഡെയർ ഡെവിൾസിന്റെ നായക പദവി ഒഴിഞ്ഞു!

ഐപിഎല്ലിലെ മോശം പ്രകടനത്തെ തുടർന്ന് ഗൗതം ഗംഭീർ ഡൽഹി ഡെയർ ഡെവിൾസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ശ്രേയസ് അയ്യറാണ് ഡല്‍ഹിയുടെ പുതിയ നായകന്‍. ഇതുവരെയുള്ള ആറുമത്സരങ്ങളിൽ ഒരു ജയം മാത്രമേ ഡൽഹിക്കു സ്വന്തമാക്കാനായിട്ടുള്ളു. ടീമിന്റെ ഇതുവരെയുള്ള മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഗംഭീർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.

പോയന്റ് പട്ടികയില്‍ ഡല്‍ഹി അവസാന സ്ഥാനത്താണ്. ഈ സീസണിൽ ഗൗതം ഗംഭീർ ആറു മത്സരങ്ങളിൽ നിന്നായി 85 റൺസാണ് ആകെ സ്വന്തമാക്കിയിരിക്കുന്നത്. ഇങ്ങനെ ഒരവസരം തന്നതിന് മാനേജ്മെന്റിനും ടീം കോച്ചുമാർക്കും പുതിയ ക്യാപ്റ്റൻ ശ്രയസ്‌ അയ്യർ നന്ദി അറിയിച്ചു.

Be the first to comment on "ഐപിഎൽ;ഗൗതം ഗംഭീർ ഡൽഹി ഡെയർ ഡെവിൾസിന്റെ നായക പദവി ഒഴിഞ്ഞു!"

Leave a comment

Your email address will not be published.


*