പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം!

ജോധ്പൂര്‍:പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.ജോധ്പൂർ കോടതിയാണ് ശിക്ഷ വിധിച്ചത്.അസാറാം ബാപ്പുവിന് പുറമെ രണ്ടനുയായികൾക്കു 20 വര്ഷം തടവും ഒരുലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ്ട്.

വിധികേട്ട് അസാറാം ബാപ്പു കുഴഞ്ഞു വീണു.വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അസാറാം ബാപ്പു പറഞ്ഞു.വിധിയുടെ പശ്ചാത്തലത്തില്‍ അനുയായികളുടെ അക്രമം തടയുന്നതിനായി ജോധ്പൂരില്‍ ഈ മാസം 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.2013 ഓഗസ്റ്റ് 15 നാണു കേസിനാസ്പദമായ സംഭവം നടന്നത്.

Be the first to comment on "പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം!"

Leave a comment

Your email address will not be published.


*