പിണറായിയിൽ കൂട്ട കൊലപാതകം തനിച്ചു ചെയ്തതാണെന്ന് സൗമ്യ!

കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ കൊലപാതകത്തിൽ മരിച്ച കുടുംബത്തിലെ അംഗമായ പടന്നകര വണ്ണത്തം പറമ്പിൽ സൗമ്യയെ (28) പോലീസ് അറസ്റ്റ് ചെയ്തു.

പതിനൊന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ്‌ സൗമ്യ കുറ്റസമ്മതം നടത്തിയത്.പലപ്പോഴായി എലിവിഷം ഭക്ഷണത്തിൽ കലർത്തിയാണ് മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയതെന്ന് സൗമ്യ പോലീസിനോട് സമ്മതിച്ചു.

അവിഹിതബന്ധം മൂത്തമകൾ കണ്ടതും ഇത് അപ്പൂപ്പനെയും അമ്മുമ്മയെയും അറിയിക്കുമെന്ന് പറഞ്ഞതും കൊലപാതകത്തിന് പ്രേരണയായി. ആദ്യം മകളെ മീന്വര്ത്ഥത്തിൽ വിഷം നൽകി കൊലപ്പെടുത്തി.

പിന്നീട് മീൻ കറിയിൽ വിഷം കലർത്തി അമ്മയെയും രസത്തിൽ വിഷം കലർത്തി അച്ഛനെയും കൊലപ്പെടുത്തി.ഭർത്താവുപേക്ഷിച്ച സൗമ്യക്ക് പലരുമായും അവിഹിതബന്ധമുണ്ടായിരുന്നു.ഇതിനു കുടുംബം തടസ്സമാകുമെന്ന കാരണത്താലാണ് കൊലപാതകങ്ങൾ നടത്തിയത്.

ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും സൗമ്യ സമ്മതിച്ചു.സൗമ്യയുമായി ബന്ധമുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവെടുപ്പിനായി സൗമ്യയെ പടന്നകരയിലെ വീട്ടിലെത്തിച്ചു. സൗമ്യയെ കണ്ട നാട്ടുകാർ കൂകി വിളിച്ചു.

തുടർന്ന് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച സൗമ്യയെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Be the first to comment on "പിണറായിയിൽ കൂട്ട കൊലപാതകം തനിച്ചു ചെയ്തതാണെന്ന് സൗമ്യ!"

Leave a comment

Your email address will not be published.


*