മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മിഷൻ!

ഇന്നലെ വാർത്താസമ്മേളനത്തിനിടെ മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ്. വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻകാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ പ്രവർത്തിക്കരുതെന്നും, മനുഷ്യാവകാശ കമ്മീഷൻ ആ പണി ചെയ്താൽ മതിയെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതിനാണ് കമ്മീഷൻ മറുപടി നൽകിയത്. ശ്രീജിത്തിന്റെ അറസ്റ്റിലും മരണത്തിലും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നും ഇതിൽ ഇടപെടാൻ കമ്മീഷന് അധികാരമുണ്ടെന്നും,ഇതിനെ കുറിച്ച് അറിയാത്തതു കൊണ്ടാകാം മുഖ്യമന്ത്രി വിമർശിച്ചതെന്നും കമ്മീഷൻ പറഞ്ഞു.

രാഷ്ട്രീയത്തേക്കാള്‍ നല്ലത് ജുഡീഷ്യറിയാണെന്ന് മനസ്സിലാക്കിയാണ് രാഷ്ട്രീയം ഉപേക്ഷിച്ചത്.തനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും താല്‍പര്യമില്ല.അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിയമ മന്ത്രി എ കെ ബാലനും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസിനെതിരെ രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയപ്രവർത്തകരെ പോലെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പെരുമാറരുതെന്നു പറഞ്ഞ കോടിയേരി,അദ്ദേഹം കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിട്ട് വേണം ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താനെന്നും പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കമ്മീഷന് അധികാരമില്ലെന്നായിരുന്നു നിയമ മന്ത്രി എ കെ ബാലൻ പറഞ്ഞത്.

Be the first to comment on "മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മിഷൻ!"

Leave a comment

Your email address will not be published.


*